തൂഫാൻ 2.O തദ്ദേശം
September 29, 2026
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ലഹരി വിരുദ്ധ ജനകീയ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി തൂഫാൻ 2.O തദ്ദേശം ബ്ലോക്ക് തല ഉദ്ഘാടനം 28/09/2026 തിങ്കളാഴ്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ ശ്രീമതി തങ്കമ്മ വർഗ്ഗീസ് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ തൂഫാൻ പതാക ഉയർത്തിക്കൊണ്ട് നിർവഹിച്ചു. രാവിലെ 11 മണി മുതൽ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ തൽസമയ പ്രദർശനം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. കടുത്തുരുത്തി പോലീസ് സ്റ്റേഷൻ PRO ബിനോയ്, കടുത്തുരുത്തി എക്സൈസ് റേഞ്ച് ഓഫീസ് പ്രിവന്റ്റ്റീവ് ഓഫീസർ രാജേഷ് എന്നിവർ ലഹരിക്കെതിരെ ഉള്ള ബോധവൽക്കരണ ക്ലാസ് നയിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ശ്രീ.സ്റ്റീഫൻ പാറാവേലി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എല്ലാവരും തൂഫാൻ പ്രതിജ്ഞ ഏറ്റുചൊല്ലി. കടുത്തുരുത്തി സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീമതി. ശരണ്യ തൂഫാൻ വാരിയർ ബാഡ്ജ് 12 പേർക്ക് അണിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, പോലീസ് ഉദ്യോഗസ്ഥർ, എക്സൈസ് ഉദ്യോഗസ്ഥർ, വിവിധ ഘടക സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, സ്കൂൾ വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവരുടെ പങ്കാളിത്തം പരിപാടിയിൽ ഉണ്ടായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.കുര്യാക്കോസ് തോട്ടത്തിൽ നന്ദി രേഖപ്പെടുത്തി 01.00 pm നു പരിപാടി അവസാനിച്ചു.