കാഴ്ചപ്പാടും ദൌത്യവും
കാഴ്ചപ്പാട് (Vision)
“പ്രകൃതിസമ്പത്തും ജലവിഭവങ്ങളും സംരക്ഷിച്ച്, കാർഷിക വികസനം ശക്തിപ്പെടുത്തി, സാമൂഹിക നീതിയും ജനപങ്കാളിത്തവും ഉറപ്പാക്കി, എല്ലാ വിഭാഗം ജനങ്ങൾക്കും മികച്ച ജീവിതസാഹചര്യങ്ങൾ ലഭ്യമാകുന്ന സുസ്ഥിരവും സമഗ്രവുമായ വികസന മാതൃകാ ബ്ലോക്ക് പഞ്ചായത്തായി കടുത്തുരുത്തിയെ മാറ്റുക.”
ദൗത്യം (Mission)
- ജനകീയ ആസൂത്രണത്തിലൂടെ വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുക.
- കാർഷിക മേഖലയെ സംരക്ഷിക്കുകയും ആധുനിക കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
- ജലാശയങ്ങൾ, തോടുകൾ, കായലുകൾ എന്നിവ സംരക്ഷിച്ച് പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുക.
- ശുദ്ധജലം, ആരോഗ്യം, വിദ്യാഭ്യാസം, ശുചിത്വം തുടങ്ങിയ അടിസ്ഥാന സേവനങ്ങൾ എല്ലാവർക്കും ലഭ്യമാക്കുക.
- സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ തുടങ്ങിയ വിഭാഗങ്ങളുടെ ക്ഷേേമവും സാമൂഹിക സുരക്ഷയും ഉറപ്പാക്കുക.
- യുവജനശാക്തീകരണം, തൊഴിൽസൃഷ്ടി, സ്വയംതൊഴിൽ പദ്ധതികൾ എന്നിവ പ്രോത്സാഹിപ്പിക്കുക.
- മാലിന്യ സംസ്കരണവും ഹരിത വികസന പ്രവർത്തനങ്ങളും ശക്തിപ്പെടുത്തുക.
- പൈതൃകവും സംസ്കാരവും സംരക്ഷിച്ചുകൊണ്ട് വിനോദസഞ്ചാര സാധ്യതകൾ വികസിപ്പിക്കുക.
- സുതാര്യവും ഉത്തരവാദിത്വമുള്ളതുമായ ജനസൗഹൃദ ഭരണസംവിധാനം ഉറപ്പാക്കുക.